Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു
04/10/2017
തലയോലപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് ജങ്ഷനില്‍ നടത്തിയ ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം ഡി.സി.സി സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 149-ാമത് ജയന്തി നാടെങ്ങും വിപുലമായി ആഘോഷിച്ചു. പുഷ്പാര്‍ച്ചന, ജന്മദിന സമ്മേളനം, സേവനവാരാചരണം, ശുചീകരണം എന്നിവയെല്ലാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിദ്യാര്‍ത്ഥികളും സാംസ്‌കാരിക സംഘടനകളും സന്നദ്ധ സംഘടനകളുമെല്ലാം ഒരുപോലെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഗാന്ധിജയന്തി ആഘോഷം വിളിച്ചോതി മിക്കസ്ഥലങ്ങളിലും പദയാത്രകള്‍ നടന്നു.
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നുനടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു.നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, അബ്ദുല്‍സലാം റാവുത്തര്‍, മോഹനന്‍ പുതുശ്ശേരി, ടി.ടി സുദര്‍ശനന്‍, അഡ്വ. കെ.പി ശിവജി, മാത്യു കുര്യാക്കോസ്, കെ.എം രാജപ്പന്‍, ഇടവട്ടം ജയകുമാര്‍, ബി.ചന്ദ്രശേഖരന്‍ നായര്‍, വൈക്കം ജയന്‍, സണ്ണി മാന്നംകേരി എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി അനുസ്മരണം നടത്തി. 'വര്‍ഗീയ ഫാസിസത്തില്‍നിന്നും ഗാന്ധിസത്തിലേയ്ക്കുമടങ്ങൂ' എന്ന സന്ദേശമുണര്‍ത്തി തലയോലപ്പറമ്പ് ബസ് സ്റ്റാന്റ് ജങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി ജെയിംസ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി സിബിച്ചന്‍, കെ.ജെ സോബി, കെ.വി കരുണാകരന്‍, ശശിധരന്‍ വാളവേലില്‍, എം.ജെ ജോര്‍ജ്, എന്‍.കെ രാജീവ്, കെ.കെ രാജു, പി.കെ ജയപ്രകാശ്, തോമസ് ഇടയകുന്നേല്‍, വിജയമ്മ ബാബു, ഇ.കെ രാധാകൃഷ്ണന്‍, കെ.കെ ഷാജി, ഗൗരി ജി.നായര്‍, കെ.എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി അനുസ്മരണം നടത്തി. 'വര്‍ഗീയ ഫാസിസത്തില്‍നിന്നും ഗാന്ധിസത്തിലേയ്ക്കുമടങ്ങൂ' എന്ന സന്ദേശമുണര്‍ത്തി പഞ്ചായത്ത് ജങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍മണ്ഡലം പ്രസിഡന്റ് കെ.എസ് നാരായണന്‍ നായര്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ബാബു പുവനേഴത്ത്, ടി.കറുത്തകുഞ്ഞ്, ചന്ദ്രശേഖരന്‍ നായര്‍, എന്‍.എ വാസന്തി, സദാനന്ദന്‍, മോഹനന്‍ കെ.തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.