Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ജെ ജോണ്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയക്കാരന്‍: ഉമ്മന്‍ചാണ്ടി
04/10/2017
കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടന്ന എ.ജെ ജോണ്‍ അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സത്യസന്ധതയുടെ ആള്‍രൂപമായിരുന്ന എ.ജെ ജോണ്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയക്കാരനായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്രാസ് ഗവര്‍ണര്‍, തിരുകൊച്ചി മുഖ്യമന്ത്രി എന്നീ നിലകളില്‍ സേവനമനുഷ്ടിച്ച എ.ജെ ജോണിന്റെ 60-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ക്കിടയില്‍ എ.ജെ ജോണ്‍ ഉണ്ടാക്കിവെച്ച മാതൃക വരുംതലമുറക്ക് നേര്‍ക്കാഴ്ചയാണ്. അതുകൊണ്ട് തന്നെയാണ് ഇന്നും എ.ജെ ജോണിന്റെ മഹത്വം നിലനില്‍ക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടന്ന സമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പള്ളി അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട്, സി.കെ ആശ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ഫാ. പീറ്റര്‍ കോയിക്കര, ഫാ. ജോണ്‍ പുതുവ, ജയന്‍ കോലഞ്ചേരില്‍, എം.ജെ ജോര്‍ജ് നാവംകുളങ്ങര, ആന്റണി കളംമ്പുകാടന്‍, ടോമി മരങ്ങോലി എന്നിവര്‍ പ്രസംഗിച്ചു.