Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി ജയന്തി അനുസ്മരണം നടത്തി.
04/10/2017

വൈക്കം: മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി അനുസ്മരണം നടത്തി. 'വര്‍ഗീയ ഫാസിസത്തില്‍നിന്നും ഗാന്ധിസത്തിലേയ്ക്കുമടങ്ങൂ' എന്ന സന്ദേശമുണര്‍ത്തി പഞ്ചായത്ത് ജങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍മണ്ഡലം പ്രസിഡന്റ് കെ.എസ് നാരായണന്‍ നായര്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ബാബു പുവനേഴത്ത്, ടി.കറുത്തകുഞ്ഞ്, ചന്ദ്രശേഖരന്‍ നായര്‍, എന്‍.എ വാസന്തി, സദാനന്ദന്‍, മോഹനന്‍ കെ.തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.