Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജപമാല റാലി നടത്തി.
03/10/2017
യമനില്‍ ഭീകരര്‍ തടങ്കലില്‍ പാര്‍പ്പിച്ച ഫാ. ടോം ഉഴുന്നാലില്‍ മോചിതനായതില്‍ നന്ദിയര്‍പ്പിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടത്തിയ കൃതജ്ഞത ജപമാല റാലി.

തലയോലപ്പറമ്പ്: യമനില്‍ ഭീകരര്‍ തടങ്കലില്‍ പാര്‍പ്പിച്ച ഫാ. ടോം ഉഴുന്നാലില്‍ മോചിതനായതില്‍ നന്ദിയര്‍പ്പിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ കൃതജ്ഞത ജപമാല റാലി നടത്തി. വൈക്കംഫൊറോനയുടെ കീഴിലുള്ള 19 ഇടവകകളിലെ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് തലയോലപ്പറമ്പില്‍ നടന്ന റാലിയ്ക്ക് ഫൊറോന വികാരി ഫാ. പോള്‍ ചിറ്റിനപ്പള്ളി, കത്തോലിക്കാ കോണ്‍ഗ്രസ് മേഖലാ ഡയറക്ടര്‍, ഫാ. പീറ്റര്‍ കോയിക്കര, തലയോലപ്പറമ്പ് സെന്റ്‌ജോര്‍ജ്ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ, ജയന്‍ കോലഞ്ചേരി, സാജു വാതപ്പള്ളി, ജിജോ ചെറിയാന്‍, സിബി ഉപ്പാണി, ടോമി മരങ്ങോലി, ജോസഫ് മണ്ണാര്‍കണ്ടം, എം.ജെ ജോര്‍ജ്ജ് നാവംകുളംങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.