Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീതകുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തും
09/01/2016
ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം വൈക്കം മഹാദേവ ക്ഷേത്രകലാമണ്ഡപത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു

സംഗീതകുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത കലാകാരന്മാരും കലാസ്‌നേഹികളും ചേര്‍ന്ന് വൈക്കം മഹാദേവ ക്ഷേത്രകലാമണ്ഡപത്തില്‍ നടത്തുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലേക്ക് വളര്‍ന്നുവരുന്ന ഗായകര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ പുരസ്‌കാരം വൈക്കത്തുവെച്ചുതന്നെ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ മുഖ്യാതിഥിയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍അംഗം പി.നാരായണന്‍, വോയ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.എസ് ഉദയന്‍, ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍.ജയശ്രീ, എസ്.രഘുനാഥന്‍ നായര്‍, ഇ.പി ഗോപീകൃഷ്ണന്‍, ടി.ഡി നാരായണന്‍ നമ്പൂതിരി, വൈക്കം വി.എന്‍ രാജന്‍, വൈക്കം വാസുദേവന്‍ നമ്പൂതിരി, അമ്മിണിക്കുട്ടന്‍, സുബ്രമണ്യഅയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പിന്നണി ഗായകരായ ജി.ദേവാനന്ദ്, ബി.ഹരികൃഷ്ണന്‍, ഉദയ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വി. ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ഭക്തിഗാനങ്ങള്‍ ആലപിച്ചു.