Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി പൂത്താലം
14/11/2015
കെ പി എം എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ വര്‍ഷം തോറും നടത്തിവരുന്ന അഷ്ടമി പൂത്താലം നവംബര്‍ 26 ന് 3 മണിക്ക് ശേഷം വൈക്കം വലിയകവലയില്‍ നിന്ന് വൈക്കത്തപ്പന്റെ തിരുസന്നിധിയിലേയ്ക്ക് നടത്തുന്നതിന് ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി. സുഗമമായ പൂത്താലം നടത്തിപ്പിനായി 25 അംഗങ്ങളുള്ള വാളന്റിയേഴ്‌സ് ഗ്രൂപ്പിന് ചുമതല നല്കി. യോഗത്തില്‍ മഹിളാ ഫെഡറേഷന്‍ യൂണിയന്‍ പ്രസിഡന്റ് ശകുന്തള രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയലക്ഷ്മി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ കെ പി എം എസ് യൂണിയന്‍ പ്രസിഡന്റ് മുരളി വാഴമന, സെക്രട്ടറി വി വിജയകുമാര്‍, ഖജാന്‍ജി പി ഇ പൊന്നപ്പന്‍, യൂണിയന്‍ കമ്മററി അംഗങ്ങളായ പി യു അമ്മിണി ടീച്ചര്‍, കെ പി എം എസ് സംസ്ഥാന കമ്മററി അംഗങ്ങളായ കെ ലത, ഉഷാ മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.