Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജയന്തി ആഘോഷം നാടെങ്ങും വിപുലമായി ആചരിച്ചു
03/10/2017

വൈക്കം: ഗാന്ധിജയന്തി ആഘോഷം നാടെങ്ങും വിപുലമായി ആചരിച്ചു. പുഷ്പാര്‍ച്ചന, ജന്മദിന സമ്മേളനം, സേവനവാരാചരണം, ശുചീകരണം എന്നിവയെല്ലാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിദ്യാര്‍ത്ഥികളും സാംസ്‌കാരിക സംഘടനകളും സന്നദ്ധ സംഘടനകളുമെല്ലാം ഒരുപോലെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഗാന്ധിജയന്തി ആഘോഷം വിളിച്ചോതി മിക്കസ്ഥലങ്ങളിലും പദയാത്രകള്‍ നടന്നു.
വടയാര്‍ ദര്‍ശന സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അഖിലകേരള പ്രസംഗമത്സരവും മാര്‍സ്ലീബാ സ്‌ക്കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ദര്‍ശന ജനറല്‍ സെക്രട്ടറി എം.വി മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വടയാര്‍ പള്ളി വികാരി ഫാ. വര്‍ഗീസ് ഇടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, എം.അനില്‍കുമാര്‍, സണ്ണി ചെറിയാന്‍, മുരളി വാഴമന, സിറിയക് ചോലങ്കേരി, വി.വി ലൂക്കോസ്, അഡ്വ. ആല്‍ബര്‍ട്ട് ആന്റണി, ജോസഫ് തോട്ടപ്പള്ളി, വര്‍ഗീസ് പുല്ലാപ്പള്ളി, എം.ഡി സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസംഗമത്സരത്തില്‍ എസ്.ശിവനന്ദന, ലിറ്റി ജോമോന്‍ (യു.പി), ആന്റണി മാത്യു, ജോസി ജോസ് (ഹൈസ്‌ക്കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുളിംചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി പുഷ്പാര്‍ച്ചന, സര്‍വമത പ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനം എന്നീ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് കെ.കെ സചിവോത്തമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്, രാമചന്ദ്രന്‍, പി.ഡി മാത്യു, മോഹനന്‍ കളപ്പുരയ്ക്കല്‍, ഉഷ സുരേഷ്, സരള സഹദേവന്‍, സജീന മനാഫ് എന്നിവര്‍ പ്രസംഗിച്ചു.