Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭയില്‍ വിവിധയിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
02/10/2017
വൈക്കം നഗരസഭയും, സത്യാഗ്രഹ ആശ്രമം സ്‌കൂളും ചേര്‍ന്ന് ബോട്ടുജെട്ടിയിലും, പരിസരങ്ങളിലും നടത്തിയ ശുചീകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് നഗരസഭയുടെയും സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന്റെയും നേതൃത്വത്തില്‍ ബോട്ടുജെട്ടിയും, പരിസരങ്ങളും ശുചീകരിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും , നഗരസഭ ജീവനക്കാരും ശുചീകരണത്തില്‍ പങ്കെടുത്തു. സത്യാഗ്രഹ സ്മാരക മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ശുചീകരണ പരിപാടി തുടങ്ങിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍, ഹെഡ്മാസ്റ്റര്‍ പി.റ്റി ഗിരീഷ്, ഷാജി റ്റി കുരുവിള, വി.മിനി, സി.രാജേഷ്, റ്റി.പി അജിത്ത്, മിനി വി അപ്പുക്കുട്ടന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

 വൈക്കം: ഹരിത റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് വൈക്കം എറണാകുളം റോഡും, കാളികുളവും ശുചീകരിച്ചു. പ്രസിഡന്റ് കെ.രഘുനന്ദനന്‍, സെക്രട്ടറി പി.എം സന്തോഷ്‌കുമാര്‍, ചന്ദ്രബാബു എടാടന്‍, സുരേഷ് മുത്തുച്ചിപ്പി, സുരേഷ്‌കുമാര്‍, പ്രതാപന്‍, ജീവന്‍ ശ്രീറാം, അച്ചാമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

 വൈക്കം: സ്‌നേഹ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പുളിഞ്ചുവട്, ചേരിന്‍ചുവട്, മാത്തിയില്‍ റോഡ്, മുരിയന്‍കുളങ്ങര എന്നീ റോഡുകള്‍ ശുചീകരിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ബോര്‍ഡും സ്ഥാപിച്ചു. കൗണ്‍സിലര്‍ അനൂപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ബി ശ്രീകുമാര്‍, സെക്രട്ടറി കെ. ശിവപ്രസാദ്, മനോജ്, അനില്‍കുമാര്‍, പ്രകാശന്‍, ജയേഷ്, അനീഷ്, സതീശന്‍, എം.എ ശശിധരന്‍, വിദ്യ, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

 വൈക്കം: ചാലപ്പറമ്പ് ഒരുമ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാലപ്പറമ്പ് ചുള്ളിത്തറ, കിളിയാന്‍തറ, കണ്ണാട്ട് റോഡുകള്‍ ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീധരന്‍ പുല്ലന്‍വേലില്‍, സെക്രട്ടറി നടരാജന്‍, ഗിരീഷ്, രേണുക, പുഷ്പ, ഗീത, സുനി, എന്നിവര്‍ നേതൃത്വം നല്‍കി.