Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിവകുപ്പ് തനിച്ച് നെല്ല് സംഭരിക്കും എന്ന മന്ത്രിമാരുടെ തീരുമാനം ഫലപ്രദമാകില്ലെന്ന് കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി
02/10/2017

വൈക്കം: കൃഷിവകുപ്പ് തനിച്ച് നെല്ല് സംഭരിക്കും എന്ന മന്ത്രിമാരുടെ തീരുമാനം ഫലപ്രദമാകില്ലെന്ന് കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി ആരോപിച്ചു. സര്‍ക്കാരും സ്വകാര്യ മില്ലുടമകളും കൈകാര്യച്ചിലവുകളിലും മറ്റു വിഷയങ്ങളിലും നടത്തിയ ചര്‍ച്ച തമ്മില്‍ധാരണയാകാതെ അലസിപ്പിരിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരും മില്ലുടമകളും പിടിവാശി ഉപേക്ഷിച്ച് നെല്ലു സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 5ന് വിളവെടുപ്പാരംഭിക്കാനിരിക്കേ ഉദ്ദേശം 10000 ഏക്കറോളം വരുന്ന വൈക്കം താലൂക്കിലെ നെല്ല് എങ്ങനെ സംഭരിക്കും എവിടെ സൂക്ഷിക്കും ആരു പാടശേഖരങ്ങളില്‍ പോയി കര്‍ഷകരില്‍ നിന്ന് ഏറ്റുവാങ്ങും എന്നൊന്നും വ്യക്തതയില്ലാത്തതുകൊണ്ട് കര്‍ഷകര്‍ കൊയ്ത്ത് മെഷീന്‍ ഇറക്കുവാന്‍ മടിക്കുകയാണ്. കൂടുതല്‍ ദിവസം കൊയ്ത്ത് നീട്ടിയാല്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാവും ഉണ്ടാവുക. കൂടാതെ കഴിഞ്ഞ വര്‍ഷം 17 ശതമാനം വരെ ഈര്‍പ്പമുള്ള നെല്ല് കിഴിവുകൂടാതെ എടുത്തിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 14 ശതമാനം ഈര്‍പ്പം എന്നാക്കിയത് അംഗീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് മില്ലുടമകളും സര്‍ക്കാരും തമ്മില്‍ സമവായത്തിലെത്തി നെല്ല് സംഭരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കൃഷിഓഫീസുകള്‍ക്ക് മുന്‍മ്പില്‍ സമരം ആരംഭിക്കുമെന്നും കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, തപസ്യാ പുരുഷോത്തമന്‍, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, അനില്‍ ചള്ളാങ്കല്‍, കെ.രമേശന്‍, സോമന്‍പിള്ള, ബേബി എന്നിവര്‍ അറിയിച്ചു.