സപ്താഹയജ്ഞം തുടങ്ങി.
02/10/2017
കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം പെരുവ ഗീതാശ്രമം വേദാനന്ദ സരസ്വതി സ്വാമി നിര്‍വ്വഹിക്കുന്നു.
വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം പെരുവ ഗീതാശ്രമം വേദാനന്ദ സരസ്വതി സ്വാമി നിര്‍വ്വഹിച്ചു. യജ്ഞാചാര്യന്‍ ചെങ്ങന്നൂര്‍ ജയപ്രകാശ് മാഹാത്മ്യപ്രഭാഷണം നടത്തി. തന്ത്രി മനയത്താറ്റ് മന ദിനേശന് നമ്പൂതിരി , മേല്‍ശാന്തി ജഗദീഷ് പോറ്റി, തെക്കുംഭാഗം ശ്രീകുമാര്‍, മുതുകുളം സുരേഷ്, കേശവന് തിരുമേനി എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം പ്രസിഡന്റ് ജി.വിജയകുമാര്‍, മാനേജര്‍ ഇ.എന്‍ രാജപ്പന് നായര്‍, ട്രഷറര്‍, ഇ. ഡി ജയന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി. 6ന് രാവിലെ 11ന് രുഗ്മണീസ്വയംവര ഘോഷയാത്ര, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യ പൂജ എന്നിവ നടക്കും. 8ന് രാവിലെ 10 .30ന് കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തില്‍ അവഭൃഥസ്നാനം നടക്കും.