Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച എഞ്ചിനിയീറായി തെരഞ്ഞെടുക്കപ്പെട്ടു
02/10/2017
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തില്‍ നിന്നും സംസ്ഥാനതലത്തില്‍ മികച്ച എഞ്ചിനിയീറായി തെരഞ്ഞെടുക്കപ്പെട്ട വൈക്കം സ്വദേശി എന്‍.എം റെജീന ബീവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് നല്‍കുന്നു.

വൈക്കം: കേരള പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരുടെ രണ്ടാം കോണ്‍ഗ്രസില്‍ കെട്ടിട വിഭാഗത്തില്‍ നിന്നും മികച്ച എഞ്ചിനിയീറായി വൈക്കം സ്വദേശി എന്‍.എം റെജീന ബീവിയെ തെരഞ്ഞെടുത്തു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും റെജീന ബീവി അവാര്‍ഡ് ഏറ്റുവാങ്ങി. കുലശേഖരമംഗലം കുളങ്ങരവീട്ടില്‍ കൃഷി അസി. ഡയറക്ടര്‍ കെ.എം ഷെറീഫിന്റെ ഭാര്യയാണ് എറണാകുളം ബില്‍ഡിങ് ഡിവിഷന്‍ എക്‌സി. എഞ്ചിനീയറായ റെജീന ബീവി.