Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണം നടത്തി
02/10/2017
പനച്ചിന്‍തുരുത്ത് ടി.കെ മാധവന്‍ കുടുംബയൂണീറ്റ് പ്രവര്‍ത്തകര്‍ പാടശേഖരങ്ങളിലെയും പുഴകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുത്ത്മാറ്റി ശുചീകരിക്കുന്നു

വൈക്കം: പാടശേഖരങ്ങളും പുഴയും ഉള്‍നാടന്‍ ജലാശയങ്ങളും ശുചീകരിച്ച് തലയാഴം പഞ്ചായത്തിനെ ശുചിത്വഗ്രാമമാക്കി മാറ്റാന്‍ പനച്ചിന്‍തുരുത്ത് ടി.കെ മാധവന്‍ കുടുംബയൂണീറ്റ് പ്രവര്‍ത്തകര്‍ നടത്തിയ സേവനപ്രവര്‍ത്തനം പ്രശംസനീയമായി. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധജല സൗകര്യം ജനങ്ങള്‍ക്ക് ഒരുക്കുന്നതാണ് ഈ സേവനം. കുടുംബയൂണീറ്റിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സേവനപ്രവര്‍ത്തകരായി അണിനിരന്നപ്പോള്‍ സുന്ദരഗ്രാമം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. പനച്ചിന്‍തുരുത്ത്, മാരാംവീട് പ്രദേശങ്ങളാണ് ആദ്യം ശുചീകരിച്ചത്. ചെയര്‍മാന്‍ സദാശിവന്‍ കോച്ചാമുറി, കണ്‍വീനര്‍ പ്രീതി ഷൈമോന്‍, ഷീജ ബൈജു, വി.കെ അശോകന്‍, എസ്.ആര്‍ ജയഘോഷ്, ബിന്ദുശശി, എന്‍.പ്രമീല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.