Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജനദിനം ആഘോഷിച്ചു.
02/10/2017
തലയാഴം 116-ാം നമ്പര്‍ അങ്കണവാടിയുടെ നേതൃത്വത്തില്‍ നടത്തിയ വയോജന ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം 116-ാം നമ്പര്‍ അങ്കണവാടിയുടെ നേതൃത്വത്തില്‍ വയോജനദിനം ആഘോഷിച്ചു. ആരോഗ്യ സെമിനാര്‍, കൗണ്‍സിലിംഗ് ക്ലാസ്സുകള്‍, കലാപരിപാടികള്‍ എന്നിവയോടൊപ്പം വിഭവസമൃദ്ധമായ സദ്യയും ഒരുക്കി നല്‍കി. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.വി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.എസ് സുഷാന്ത് വൈദ്യ പരിശോധന നടത്തി. ഫാ. ഫിലിപ്പ് വാഴപ്പറമ്പില്‍, ജനാബ് അസ്ഹര്‍ അല്‍ കാസിമി, വിജയകുമാരി, സി.കെ രാമാനുജന്‍ നായര്‍, ഡോ.ബിനാഷ അമര്‍ജ്യോതി, അമൃത, ലേഖ, വിലാസിനി, പി.എസ് പുഷ്‌കരന്‍, മായാ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

 വൈക്കം: സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയോജനദിനാചരണവും വനിതാവേദി സെമിനാറും നടത്തി. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, കെ.ജി രാജലക്ഷ്മി, എ.ശിവന്‍കുട്ടി, പി.വിജയലക്ഷ്മി, എ.എന്‍ കരുണാകരന്‍ നായര്‍, ഓമനാ ബാഹുലേയന്‍, എം.ജെ ജോസഫ്, എം.അബു , ടി.ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.