Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗോളകപ്രഭാമണ്ഡലം സമര്‍പ്പിച്ചു.
02/10/2017
തോട്ടകം ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ ഗന്ധര്‍വ്വദേവന് ഗോളകപ്രഭാമണ്ഡല സമര്‍പ്പണത്തിന്റെ ദീപപ്രകാശനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: തോട്ടകം ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ ഗന്ധര്‍വ്വദേവന് ഗോളകപ്രഭാമണ്ഡലം സമര്‍പ്പിച്ചു. തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഗോളകപ്രഭാമണ്ഡലം കൊണ്ടുവന്നത്. തുടര്‍ന്ന് ഗന്ധര്‍വ്വ പൂജയും, ഗന്ധര്‍വ്വന്‍പാട്ടും നടത്തി. തന്ത്രി വടശ്ശേരി നമ്പൂതിരി മുഖ്യ കാര്‍മ്മികനായി. ഗന്ധര്‍വ്വ നടയില്‍ ചടങ്ങുകളുടെ ദീപ പ്രകാശനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. എന്‍.ഗോപാലകൃഷ്ണന്‍, അജയകുമാര്‍, സുധന്‍ പുതുക്കരി, പ്രസാദ് ചാലിത്തറ, കെ.വി വേണുഗോപാല്‍, പങ്കജാക്ഷന്‍ നായര്‍, ചന്ദ്രമോഹനന്‍, ജയകുമാരപണിക്കര്‍, വിജയലക്ഷ്മി ദേവി, മായ എന്നിവര്‍ നേതൃത്വം നല്‍കി.