Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡ് ഉടമകള്‍ ഹാജരാകണം
02/10/2017

വൈക്കം: അന്തിമ മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാനായി അപേക്ഷ സമര്‍പ്പിച്ച നഗരസഭയില്‍ ഉള്‍പ്പെടുന്ന കാര്‍ഡ് ഉടമകളുടെ കൂടിക്കാഴ്ച നാല് മുതല്‍ ഏഴു വരെ നടക്കും. മൂന്ന്, നാല്, അഞ്ച്, ആറ് നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ നാലിനും, എഴ്, എട്ട്, ഒന്‍പത്, പത്ത് നമ്പര്‍ കടകളിലെ കാര്‍ഡുകാര്‍ അഞ്ചിനും, 12, 13, 14, 15 നമ്പര്‍ റേഷന്‍ കടകളുടെ കീഴിലുള്ളവര്‍ ആറിനും, 17, 19, 20, 21, 23 നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡുകാര്‍ ഏഴിനും രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 3.30നും ഇടയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.