Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റി
30/09/2017

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാത്തത് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിത്യേന ഉപയോഗിക്കുന്ന ടോയ്‌ലറ്റുകള്‍ ഉപയോഗശൂന്യമായിട്ട് ആഴ്ചകളായി. ദുര്‍ഗന്ധം വമിക്കുന്ന ഈ ടോയ്‌ലറ്റുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ അധികാരികള്‍ നിസ്സംഗത പാലിക്കുകയാണ്. ഇതിനെക്കുറിച്ച് ആശുപത്രിയില്‍ എത്തി അന്വേഷിച്ചാല്‍ രോഗികള്‍ തന്നെയാണ് ഇത് നശിപ്പിക്കുന്നത് എന്ന ഒഴുക്കന്‍ മറുപടിയാണ് അധികാരികള്‍ക്കുള്ളത്. മാലിന്യങ്ങള്‍ക്കെതിരെയും പകര്‍ച്ചവ്യാധികള്‍ക്കെതിരെയും നിതാന്ത ജാഗ്രത പുലര്‍ത്തുവാന്‍ നിരവധി പരിപാടികള്‍ സംസ്ഥാന ഗവണ്‍മെന്റ് ആവിഷ്‌ക്കരിക്കുമ്പോഴാണ് ഇവിടെ ഈ ദുര്‍ഗതി നേരിടേണ്ടിവരുന്നത്. പലവിധ രോഗങ്ങളുടെ ഉത്ഭവകേന്ദ്രമായി ഈ ആതുരസേവനകേന്ദ്രം മാറുകയാണ്. ആയിരക്കണക്കിന് രോഗികളാണ് നിത്യേന ഈ ആശുപത്രിയില്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഇവരെ പരിചരിക്കുവാന്‍ വേണ്ടുന്ന ജീവനക്കാര്‍ ഇവിടെയില്ല. 1961-ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും ഇവിടെയുള്ളത്. ഈ സമ്പ്രദായത്തിന് മാറ്റം വരുത്തണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫിന്റെ സന്നദ്ധസംഘം ആശുപത്രിയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, എം.പി സാനു, കെ.എസ് അനൂജ്, അഭിലാഷ്, ജയേഷ്, അനീഷ് പി കുമാര്‍, ഷാജി മാളിയേക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.