Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ സന്ദേശങ്ങളുടെ ആഴവും പരപ്പും ലോകജനതയ്ക്ക് വെളിച്ചവും പ്രതീക്ഷയും നല്‍കുന്നതായി എസ് എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍
30/09/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനില്‍ സംഘടിപ്പിച്ച വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനകര്‍മ്മം എസ് എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: ഗുരുദേവ സന്ദേശങ്ങളുടെ ആഴവും പരപ്പും ലോകജനതയ്ക്ക് വെളിച്ചവും പ്രതീക്ഷയും നല്‍കുന്നതായി എസ് എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍. തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ സംഘടിപ്പിച്ച 8-ാമത് ബാച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്ന അവര്‍. അരയന്‍കാവ് ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സ്വാഗതമാശംസിച്ചു. വ്യക്തിത്വ വികസനം-മാതൃകാ ദമ്പതികള്‍ എന്ന വിഷയത്തില്‍ അനൂപ് വൈക്കവും, കുടുംബജീവിതത്തിലെ സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്ന വിഷയത്തില്‍ ജനമൈത്രി പരിശീലകനായ കെ പി അജേഷും ക്ലാസ്സുകള്‍ നയിച്ചു. രഞ്ജിത്ത് മൂലമ്പുറം, സുലഭ സജീവ്, അജീഷ് കുമാര്‍, ഇ കെ സുരേന്ദ്രന്‍, യൂ എസ് പ്രസന്നന്‍, പി ഡി മുരളീധരന്‍, കെ എന്‍ വിശ്വംഭരന്‍, സുലോചന, മഞ്ചുസജി തുടങ്ങിയവര്‍ സംസാരിച്ചു.