Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയോജകമണ്ഡലം നേതൃയോഗം
30/09/2017

വൈക്കം: യു.ഡി.എഫ് നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റിനുമുന്നില്‍ ഒക്‌ടോബര്‍ അഞ്ചിനും ആറിനും നടത്തുന്ന രാപ്പകല്‍ സമരം വിജയിപ്പിക്കാന്‍ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഒരു മണ്ഡലത്തില്‍ നിന്നും 50 പ്രവര്‍ത്തകരെ വീതം പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം യാത്ര വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ യു.ഡി.എഫ് നേതാക്കളായ അഡ്വ. പി.പി സിബിച്ചന്‍, ആര്‍.മോഹന്‍ദാസ്, അഡ്വ. ജമാല്‍കുട്ടി, അഡ്വ. വി.വി സത്യന്‍, അബ്ദുല്‍സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍ എന്നിവര്‍ പ്രസംഗിച്ചു.