Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രോ ബാഗുകളും വിത്തുകളും വിതരണം ചെയ്തു
28/09/2017
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഗ്രോ ബാഗ് വിതരണം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് വളങ്ങള്‍ നിറച്ച ഗ്രോ ബാഗുകളും വിത്തുകളും വിതരണം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വെച്ചൂര്‍, തലയാഴം, ടി വി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ് എന്നീ പഞ്ചായത്തുകളിലെ 350 കര്‍ഷകര്‍ക്കാണ് വിതരണം ചെയ്തത്. 75 ലക്ഷം രൂപയാണ് ചെലവ്. പദ്ധതി സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, കൃഷി ഓഫീസര്‍ റെയ്ച്ചില്‍ തോമസ് ഫെര്‍ണാണ്ടസ്, പി ഭാസ്‌ക്കരന്‍, എം ആര്‍ ബീന, നജീതബീഗം, കെ ബി രമ, കെ എസ് വേണുഗോപാല്‍, വി കെ മല്ലിക, പി വി പ്രസാദ്, ബിന്ദു സുനില്‍ , ലീന ഡി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.