Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മീന്‍ വിത്ത് നിക്ഷേപിച്ചു.
28/09/2017
ഉള്‍നാടന്‍ ജലാശയങ്ങളിലെ മല്‍സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മല്‍സ്യവിത്ത് നിക്ഷേപം വേമ്പനാട്ടുകായലില്‍ സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മല്‍സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് വേമ്പനാട്ടുകായലില്‍ ചെമ്മീന്‍ വിത്ത് നിക്ഷേപിച്ചു. നാലുലക്ഷം കുഞ്ഞുങ്ങള്‍ സി കെ ആശ എം എല്‍ എ കായലില്‍ ഒഴുക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, ജി ശ്രീകുമാരന്‍ നായര്‍, എസ് ഹരിദാസന്‍ നായര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിയന്‍, അസി. എക്‌സറ്റന്‍ഷന്‍ ബ്ലസി ജോഷി, മിന്‍സി മാത്യു എന്നിവര്‍ പങ്കെടുത്തു.