വാര്‍ഷികവും കുടുംബസംഗമവും
28/09/2017
കേരള പ്രൈവറ്റ് ബാങ്കേഴ്സിന്റെ വൈക്കം താലൂക്ക് വാര്‍ഷികാഘോഷങ്ങള്‍ എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള പ്രൈവറ്റ് ബാങ്കേഴ്സിന്റെ വൈക്കം താലൂക്കുതല 16-ാമത് വാര്‍ഷികവും കുടുംബസംഗമവും താലൂക്ക് പ്രസിഡന്റ് ജെയ്ജോണ്‍ പേരയിലിന്റെ അദ്ധ്യക്ഷതയില്‍ നടത്തി. എം.എല്‍.എ സി.കെ ആശ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി അവാര്‍ഡ്ദാനവും മുഖ്യപ്രഭാഷണവും നടത്തി. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലില്‍ നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ കെ.പി.ബി.എ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് ഉമ്മന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു പി ജോണ്സണ്, എം.ജി പോള്‍, ജോര്‍ജ്ജ്, എ.അര്ജ്ജുന്, ജി.സുരേന്ദ്രന്, ജോസ് കുര്യാക്കോസ്, എ.ആര് മധു, വി.വി തമ്പാന്, ജോയി, സഹദേവന്.പി എന്നിവര്‍ സംസാരിച്ചു.