Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയല്‍ സന്ദര്‍ശനം നടത്തി.
28/09/2017
തോട്ടകം സി.കെ.എം.യൂ.പി സ്‌കൂളിന്റെ 2017-18 പ്രവര്‍ത്തന പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വയല്‍ സന്ദര്‍ശനം

വൈക്കം: തോട്ടകം സി.കെ.എം.യൂ.പി സ്‌കൂളിന്റെ 2017-18 പ്രവര്‍ത്തന പരിപാടിയുമായി ബന്ധപ്പെട്ട് വയല്‍ സന്ദര്‍ശനം നടത്തി. പ്രകൃതിയെ അറിഞ്ഞു നടത്തിയ യാത്രയില്‍ കുട്ടികളും അധ്യാപകരും, പി.റ്റി.എ പ്രതിനിധികളും പങ്കെടുത്തു. തലയാഴം കൃഷി ഓഫീസിലെ സിറാജുദ്ദീന്‍ വട്ടൂക്കരി പാടശേഖരത്ത് വച്ച് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുത്തു. വിദ്യാര്‍ത്ഥികള്‍ കൃഷിയില്‍ നിന്ന് മാറി നില്‍ക്കേണ്ടവരല്ല എന്ന സന്ദേശം ഉള്‍ക്കൊള്ളുവാനും കൃഷിയോട് ഒരാഭിമുഖ്യം വളര്‍ത്താനും വയലിലേക്ക് ഒരു യാത്ര ഉപകരിച്ചതായി കുട്ടികള്‍ പറഞ്ഞു.