Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക ചരിത്രപഠന ശില്‍പശാല നടത്തി
28/09/2017

വൈക്കം: നഗരസഭ ഏഴാം വാര്‍ഡ് ബാലസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'നാടറിയാന്‍, നാടിനെയറിയാന്‍' പ്രാദേശിക ചരിത്രപഠന ശില്‍പശാല വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ് ഉദ്ഘാടനം ചെയ്തു. സാക്ഷരതമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല അധ്യക്ഷത വഹിച്ചു. കുട്ടികള്‍ ചീരവൈകുണ്ഠപുരം ക്ഷേത്രം, മഹാദേവ ക്ഷേത്രം, സത്യഗ്രഹ സ്മാരകം, ബീച്ച്, ബോട്ട്‌ജെട്ടി, വേമ്പനാട്ടു കായല്‍, മുന്‍സിപ്പല്‍ പാര്‍ക്ക്, ശില്‍പഉദ്യാനം എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനം നടത്തി. എ.ഡി.എസ് സെക്രട്ടറി ലേഖ അശോകന്‍, വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗിരിജ വല്ലഭന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സരസ്വതിയമ്മ, അനിത, കുമാരിയമ്മ, പ്രശാന്ത്, എസ്. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.