Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി മഹോത്സവവും വിദ്യാരംഭവും
27/09/2017

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയിലെ ശ്രീനാരായണ ഗുരുദേവജ്ഞാന ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇന്നു മുതല്‍ 30 വരെ നടക്കും. ഇന്ന് രാവിലെ 6ന് നടക്കുന്ന ഉഷഃപൂജയ്ക്ക് ശേഷം സരസ്വതി മണ്ഡപത്തിലെ ഭദ്രദീപ പ്രകാശനം ശാഖായോഗം പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. വൈകിട്ട് 6ന് പൂജവയ്പ്പും 29ന് രാവിലെ 7 മുതല്‍ ദേവീഭാഗവത പാരായണവും 30ന് രാവിലെ 6.10ന് സരസ്വതി മണ്ഡപത്തിലെ പൂജകള്‍ക്ക് ശേഷം പൂജയെടുപ്പും പൂര്‍വ്വ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഭ ചടങ്ങുകളും നടക്കും.