Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കാന്‍ മത്സരിക്കുന്നു: ഉമ്മന്‍ ചാണ്ടി
27/09/2017
വെച്ചൂര്‍ മണ്ഡലത്തിലെ കുടവെച്ചൂരില്‍ നടന്ന ഇന്ദിരാഗാന്ധി ജന്മദിനാഘോഷം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ഭാരമായി മാറിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 144, 145, 147, 150 ബൂത്തുകളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ഇന്ധനവിലയും നിത്യോപയോഗ സാധനവിലയും വര്‍ദ്ധിച്ചിട്ടും വിപണിയില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ സര്‍ക്കാര്‍ പരാജയെപ്പട്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൂത്ത് പ്രസിഡന്റ് ബേബി പടിഞ്ഞാറെ അമ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജോഷി ഫിലിപ്പ്, ലതിക സുഭാഷ്, നാട്ടകം സുരേഷ്, പി.എ സലിം, അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, പി.എന്‍. ബാബു, ജെയ്‌ജോണ്‍ പേരയില്‍, പി.വി പ്രസാദ്, ബി.അനില്‍കുമാര്‍, പി.ശിശുപാലന്‍, കെ.ആര്‍ ഷൈലകുമാര്‍, എം.കെ ഷിബു, സോണി സണ്ണി, വി.ടി സണ്ണി, ഷാജി മുഹമ്മദ്, പി.ഒ വിനയചന്ദ്രന്‍, പി.ജി ഷാജി, ശശിധരന്‍ മറ്റം, റോയി ഐക്കര, അജി പാറാംവീട്, സോജി ജോര്‍ജ്ജ്, പി.വി ജയന്തന്‍, മനോജ്കുമാര്‍, ഭാവന തങ്കപ്പന്‍, ജ്യോതിഷ്‌കുമാര്‍, എ.സതീശന്‍, വേണു പള്ളേഴത്ത്, ഷീല ശശിധരന്‍, ജോസഫ് വടക്കേടക്ക്, പി.കെ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.