Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധനവില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ഇ.എന്‍ ഹര്‍ഷകുമാര്‍
27/09/2017
കേരള എന്‍.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ സായാഹ്ന ധര്‍ണ സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കമ്പിനികളില്‍ നിന്നും മാറ്റി വിലകുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരും അധിക വില്‍പന നികുതി ഉപേക്ഷിച്ച് ജനങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ ആവശ്യപ്പെട്ടു. ഇന്ധനവില പിന്‍വലിക്കുക, അക്രമരാഷ്ട്രീയ-വര്‍ഗീയ ഫാഷിസം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, ജി.എസ്.ടി നടപ്പാക്കിയതിലുള്ള അപാകതകള്‍ പരിഹരിക്കുക. രണ്ടാംഗഡു ശമ്പള പരിഷ്‌കരണ കുടിശ്ശിക പണമായി നല്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി.പ്രകാശ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സതീഷ് ജോര്‍ജ്ജ് സംസ്ഥാന കമ്മറ്റിയംഗം റോജന്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി ജോര്‍ജ്ജ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി, അഡ്വ. വി.സമ്പത്ത് കുമാര്‍, ജി.ആര്‍ സന്തോഷ് കുമാര്‍, എം.രഘു, ചന്ദ്രബാബു, രാജേഷ്, ഗിരിജ ജോജി, പി.ആര്‍ രത്‌നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.