വെള്ളക്കരം കുടിശ്ശിക അടയ്ക്കണം
26/09/2017
വൈക്കം: കേരള ജല അഥോറിട്ടി വൈക്കം സബ് ഡിവിഷന് ഓഫീസിനു കീഴിലുള്ള വൈക്കം മുനിസിപ്പാലിറ്റി, ടി.വി പുരം, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലെ വാട്ടര്‍ കണക്ഷന് ഉപഭോക്താക്കള്‍ ഒക്ടോബര്‍ 3ന് മുന്‍മ്പായി വെള്ളക്കരം കുടിശ്ശിക അടയ്ക്കണമെന്നും കേടായ വാട്ട മീറ്റര്‍ മാറ്റിവെയ്ക്കത്ത കണക്ഷനുകള്‍ പ്രസ്തുത തീയതിക്കകം മാറ്റിവയ്ക്കുകയും ചെയ്യണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുടിശ്ശിക തീര്‍ക്കാത്ത കണക്ഷനുകള്‍ വിചേഛദിച്ച് റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയമാക്കും.