യൂറോകിഡ്സിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന്
26/09/2017
വൈക്കം:വൈക്കത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധേയമായ മാറ്റം വരുത്തിക്കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച യൂറോകിഡ്സിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകിട്ട് 5.30ന് ജസ്റ്റിസ് കെ റ്റി തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വോയിസ് ഗ്രൂപ്പ് ചെയര്മാന് റ്റി എസ് ഉദയന്‍ അദ്ധ്യക്ഷത വഹിക്കും. വോയിസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എ എസ് മനോജ്, റസിഡന്റ് ഡയറക്ടര്‍ ദീപു കാലാക്കല്‍, ഡി വൈ എസ് പി സുഭാഷ്, പ്രതിപക്ഷ നേതാവ് വി വി സത്യന്, മുന്‍ ചെയര്മാന്മാരായ പി കെ ഹരികുമാര്‍, എന്‍ അനില്‍ ബിശ്വാസ്, വാര്‍ഡ് കൗണ്‍സിലര്‍ പി ശശിധരന്, യൂറോകിഡ്സ് പ്രതിനിധി ആരതി കര്‍മ്മാക്കര്‍, വോയിസ് ജനറല്‍ മാനേജര്‍ സെബാസ്റ്റ്യന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.