Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ സി സി ആനുവല്‍ ട്രെയിനിംഗ് ക്യാമ്പ് ആരംഭിച്ചു.
26/09/2017

വൈക്കം: സെന്റ് സേവ്യേഴ്‌സ് കോളേജില്‍ എന്‍ സി സി ആനുവല്‍ ട്രെയിനിംഗ് ക്യാമ്പ് ആരംഭിച്ചു. 21 കേരള ബറ്റാലിയന്‍ എന്‍ സി സി എറണാകുളത്തിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. മുപ്പതോളം എന്‍ സി സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ കോട്ടയം, എറണാകുളം ജില്ലകളിലെ കേളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള 600റോളം കേഡറ്റുകളാണ് പങ്കെടുക്കുന്നത്. ഡ്രില്‍, യോഗ, പി ടി, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, ഗെയിംസ്, പഠനക്ലാസ്സുകള്‍ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കേണല്‍ ഗോപികുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ ഒ ലഫ്.കേണല്‍ തോമസ് മാത്യൂ, എ എന്‍ ഒ മേജര്‍ അല്‍ഫോണ്‍സ് ലിഗോറി, കോളേജിലെ എ എന്‍ ഒ ലഫ്റ്റനന്റ് റോയി മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കും. ക്യമ്പ് ഒക്‌ടോബര്‍ 2ന് സമാപിക്കും.