Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ ബധിര സംഗമത്തിന്റെ സമാപനസമ്മേളനം
26/09/2017
നീര്‍പ്പാറ ബധിര വിദ്യാലയത്തില്‍ നടന്ന ജില്ലാ ബധിര സംഗമത്തിന്റെ സമാപനസമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സര്‍ക്കാരും പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണെന്ന് സി.കെ ആശ എം.എല്‍.എ ആവശ്യപ്പെട്ടു. നീര്‍പ്പാറ ബധിര വിദ്യാലയത്തില്‍ നടന്ന ജില്ലാ ബധിര സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ക.എന്‍ രഘുനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സന്തോഷ് സി.ഇടശ്ശേരി, ട്രഷറര്‍ എന്‍.ആര്‍ സുനില്‍, വനിതാഫോറം ജനറല്‍ സെക്രട്ടറി ലില്ലിക്കുട്ടി, ബധിരവിദ്യാലയം ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ലീനറ്റ്, തലയോലപ്പറമ്പ് എസ്.ഐ വി.എസ് സുഭീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.