Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം നടത്തി
26/09/2017
കോണ്‍ഗ്രസ് (ഐ) വെള്ളൂര്‍ മണ്ഡലത്തിലെ 16-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: സി.പി.എം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും പോലീസ് സ്റ്റേഷനുകളില്‍ എസ്.എഫ്.ഐക്കാരാണ് ഇപ്പോള്‍ പോലീസ് ഭരണം നിയന്ത്രിക്കുന്നതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.കോണ്‍ഗ്രസ് (ഐ) വെള്ളൂര്‍ മണ്ഡലത്തിലെ 16-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റേഷന്‍ സമ്പ്രദായം ആകെ താളം തെറ്റിയിരിക്കുകയാണ്. ഇതുമൂലം ദുരിതമനുഭവിക്കുന്നത് താഴേക്കിടയിലുള്ള ജനസമൂഹമാണ്. ജനാധിപത്യമര്യാദ പാലിക്കുന്ന ഭരണം നാട്ടില്‍ നടപ്പില്‍ വരുത്തുവാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കേന്ദ്രത്തിലെ ബി.ജെ.പി ഭരണംമൂലം രാജ്യത്തിന്റെ സാമ്പത്തികനില ശോചനീയാവസ്ഥയിലാണ്. ഇന്‍ഡ്യയുടെ സാമ്പത്തികഭദ്രത ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. വി.വി രഞ്ജന്‍ സ്മാരക കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് കെ.ജി സത്യന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ഡി.സി.സി പ്രസിഡന്റ് കുര്യന്‍ ജോയി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, എക്‌സി. അംഗം തോമസ് കല്ലാടന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കെ.പി.സി.സി എക്‌സി. അംഗങ്ങളായ എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, അഡ്വ. സനീഷ്‌കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, ബി.അനില്‍കുമാര്‍, പി.എന്‍ ബാബു, എം.എന്‍ ദിവാകരന്‍ നായര്‍, ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, പി.കെ ദിനേശന്‍, വിജയമ്മ ബാബു, മുഹമ്മദ് മര്‍സൂക്ക്, കെ.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.