Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി ഉത്സവത്തിന് കൊടികയറി.
25/09/2017
ചാത്തന്‍കുടി ഭഗവതിക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തന്ത്രി മോനാട്ട് ഇല്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു

 

വൈക്കം: ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മോനാട്ട് ഇല്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടി കയറ്റി. 26ന് രാവിലെ കലശാഭിഷേകം, വൈകിട്ട് 7.30 ന് ആറാട്ട്, 27ന് ഉച്ചയ്ക്ക് 12ന് ഉല്‍സവബലി ദര്‍ശനം, വൈകിട്ട് 7ന് ഓട്ടന്‍ തുള്ളല്‍, 28ന് നവരാത്രി മണ്ഡപത്തില്‍ പ്രത്യേകപൂജകള്‍, ദുര്‍ഗ്ഗാഷ്ടമി - പൂജവെയ്പ്പ്, തുടര്‍ന്ന് കലശാഭിഷേകം, വൈകിട്ട് 6ന് പൂജവെയ്പ്പ്, 7ന് പുല്ലാങ്കുഴല്‍ കച്ചേരി, 29ന് മഹാനവമി ആഘോഷിക്കും. രാവിലെ 9ന് നടക്കുന്ന ശ്രീബലിക്ക് മേജര്‍സെറ്റ് പഞ്ചാരിമേളം അരങ്ങേറും. വൈകിട്ട് 5ന് കാഴ്ചശ്രീബലിക്ക് വൈക്കം ചന്ദ്രന്‍മാരാരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം. 9ന് മഹാനവമി വിളക്ക.് 30ന് വിജയദശമി ആഘോഷിക്കും. നവരാത്രി മണ്ഡപത്തില്‍ രാവിലെ 7.50ന് പൂജയെടുപ്പ്, വിദ്യാരംഭം, 8ന് നാദസ്വര കച്ചേരി, വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളിപ്പ്, 7ന് നൃത്തനൃത്യങ്ങള്‍, രാത്രി 9.30ന് ആറാട്ട് വരവ്, വലിയ കാണിക്ക എന്നിവ നടക്കും.