Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
25/09/2017
നന്മ കാട്ടിക്കുന്ന് നടത്തുന്ന അഖില കേരള ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം സാഹില്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നന്മ കാട്ടിക്കുന്നിന്റെ നേതൃത്വത്തിലുള്ള നാലാമത് അഖില കേരള രാപ്പകല്‍ ഫുട്്‌ബോള്‍ ടൂര്‍ണമെന്റ് കാട്ടിക്കുന്ന് പഞ്ചായത്ത് ഗ്രൗണ്ടില്‍ തുടങ്ങി. കേരളത്തിലെ 16 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 10001 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും എവറോളിംഗ് ട്രോഫിയും നല്‍കും. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം സാഹില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി എന്‍ രഘു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ റഷീദ് മങ്ങാടന്‍, റംലത്ത് സലിം, സ്മിത പ്രിന്‍സ്, സെക്രട്ടറി വി ആര്‍ അരുണ്‍ ദാസ്, പ്രസിഡന്റ് കെ എസ് റഫീക്ക്, വിനീഷ് കുമാര്‍, ജിഷാദ് യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.