Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഡല്‍ റോഡായി പ്രഖ്യാപിച്ചു.
09/01/2016
വൈക്കം വലിയകവല മുതല്‍ ഉദയനാപുരം തെക്കേനട വരെ നടപ്പിലാക്കുന്ന മോഡല്‍ റോഡിന്റെ പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

എറണാകുളം റോഡിലെ വലിയകവല മുതല്‍ ഉദയനാപുരം തെക്കേനട വരെയുള്ള മൂന്ന് കിലോമീററര്‍ പാതയെ മോഡല്‍ റോഡായി പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പോലീസ് നടപ്പിലാക്കുന്ന വാഹന സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അമിതവേഗം, ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുള്ള ഡ്രൈവിംഗ് എന്നവയെല്ലാം ഇതിലെ തടയിടാന്‍ സാധക്കുമെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു. മോഡല്‍ റോഡ് പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. സി.ഐ ടോമി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.