Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോഷകാഹാര പാചക മത്സരം നടത്തി
25/09/2017
സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ 23 അംഗനവാടികള്‍ പങ്കെടുത്ത പോഷകാഹാര പാചകമല്‍സരം ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാമൂഹ്യനീതിവകുപ്പ് നഗരസഭയിലെ 23 അംഗനവാടികളിലെ കുട്ടികളുടെ അമ്മമാര്‍ക്കായി നടത്തിയ പോഷകാഹാര പാചക മത്സരം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. അംഗനവാടികളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍ മല്‍സരത്തില്‍ വിവിധതരത്തിലുള്ള ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കി. കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ആഹാരങ്ങള്‍ പാകം ചെയ്യാനുള്ള ബോധവല്‍ക്കരണം നല്‍കുകയാണ് ലക്ഷ്യം. വൈസ് ചെയര്‍പേഴ്‌സന്‍ നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിച്ചു. വി വി സത്യന്‍, കെ പി റോയി, മാത്യു പാപ്പാടി, എ സി മണിയമ്മ, സല്‍ബി ശിവദാസ്, എസ് തങ്കമണി, ഡോണ തോമസ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ഷേര്‍ളി ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.