Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം നടത്തി.
25/09/2017
മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രചരണ ജാഥയുടെ കോട്ടയം ജില്ലാ സമാപന സമ്മേളനം വൈക്കത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര മത്സ്യനയത്തിനും വര്‍ഗീയതക്കുമെതിരെ കേരള സ്റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സംസ്ഥാനജാഥ ജില്ലയില്‍ പര്യടനം നടത്തി. ചെമ്പ് മുറഞ്ഞപുഴയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. ടി.എന്‍ സിബി അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍ സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, പി.കെ വിശ്വംഭരന്‍, കെ.വി പ്രകാശന്‍, പുഷ്പജ മദനന്‍ എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി, നീണ്ടൂര്‍, കുമരകം എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ജാഥ വൈക്കത്ത് സമാപിച്ചു. ബോട്ടുജെട്ടി മൈതാനിയില്‍ നടന്ന സമാപന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡന്റ് എ.പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി. യു സംസ്ഥാന കമ്മറ്റി അംഗം കെ.കെ ഗണേശന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ അരുണന്‍, എ.വേലായുധന്‍, കെ.എന്‍ നടേശന്‍. രേഖ സുഗുണന്‍, സി.പി ജയരാജ്, കെ.കെ അശോക്കുമാര്‍, പി.എസ് കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ പി.പി ചിത്തരജ്ഞന്‍, ജാഥ അംഗങ്ങളായ സി.പയസ്സ്, കെ.കെ രമേശന്‍, കെ.സി രാജീവ്, അഡ്വ. ജൂലിയറ്റ് ജോണ്‍, ടി.കെ പീതാംബരന്‍, പി.വി പുഷ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.