Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബധിര കുടുംബ സംഗമം നടത്തി
25/09/2017
നീര്‍പ്പാറ ബധിര വിദ്യാലയത്തില്‍ നടക്കുന്ന ജില്ലാ ബധിര സംഗമത്തോടനുബന്ധിച്ച് നടന്ന ബധിര കുടുംബ സംഗമം ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനുവേണ്ടി രാജ്യത്ത് നിലവില്‍ വന്ന നിയമം നടപ്പിലാക്കണമെന്ന് ലതിക സുഭാഷ് ആവശ്യപ്പെട്ടു. നീര്‍പ്പാറ ബധിര വിദ്യാലയത്തില്‍ നടന്ന ജില്ലാ ബധിര സംഗമത്തോടനുബന്ധിച്ച് നടന്ന ബധിര കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. കേള്‍വിയും സംസാരശേഷിയും നഷ്ടപ്പെട്ട ഇവര്‍ സമൂഹത്തിന്റെ കാരുണ്യം കൂടുതല്‍ അര്‍ഹിക്കുന്നവരാണ്. ബധിര മൂക സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടത് അധികാരികളുടെയും സമൂഹത്തിന്റെയും കടമയാണെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു. കെ.എന്‍ രഘുനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ്. സി.ഇടശ്ശേരി, പി.ജെ ജയിംസ്, എം.ആര്‍ സുനില്‍, വനിത ഫോറം പ്രസിഡന്റ് സീമാ ജെയിംസ്, ഓര്‍ഗനൈസിങ് സെക്രട്ടറി ബീന ബെന്നി എന്നിവര്‍ പ്രസംഗിച്ചു. നീര്‍പ്പാറ അസീസി വിദ്യാലയം സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തില്‍ ഈ സ്‌കൂളില്‍ പഠിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇരുന്നൂറില്‍ പരം ബധിരര്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.