Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലാംകടവ് റോഡിലെ മത്സ്യ മാര്‍ക്കറ്റിനു സമീപത്തുള്ള കലുങ്കിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡ് ചെളിക്കുളം
25/09/2017
തലയോലപ്പറമ്പ് മാര്‍ക്കറ്റിനുസമീപം പുതുക്കിപ്പണിത കലുങ്കിന്റെ അപ്രോച്ച് റോഡ് ചെളിക്കുളമായ നിലയില്‍.

തലയോലപ്പറമ്പ്: പാലാംകടവ് റോഡിലെ മത്സ്യ മാര്‍ക്കറ്റിനു സമീപത്തുള്ള കലുങ്കിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡ് ഇപ്പോള്‍ ചെളിക്കുളം. പഴയ കലുങ്ക് പുതുക്കിപ്പണിയുന്നതിനു വേണ്ടി വെട്ടി പൊളിച്ച റോഡാണ് കാല്‍നട യാത്രപോലും ദുഷ്‌ക്കരമായ രീതിയില്‍ അപകടാവസ്ഥയിലായിരിക്കുന്നത്. കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ റോഡിന്റെ വശങ്ങളിലുള്ള ഓട മൂടി പോയതാണ് വെള്ളക്കെട്ടിനു പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അടിയം ചാലില്‍ നിന്നും വരുന്ന വെള്ളം ഒഴുകിപ്പൊകുന്നതിവേണ്ടി വീതികൂട്ടുന്നതിനാണ് കലുങ്കും അനുബന്ധ റോഡും പൊളിച്ചത്. എന്നാല്‍ കലുങ്ക് പണി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നികന്നുപോയ ഓടയും കുത്തിപ്പൊളിച്ച അപ്രോച്ച് റോഡും പുനര്‍നിര്‍മിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. റോഡ് തകര്‍ന്നതോടെ ഇവിടെ അപകടങ്ങളും പതിവായി. ചെളിയില്‍ തെന്നി വീണ് നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിന് കാല്‍നടയാത്രക്കാരും സര്‍വീസ് ബസുകളും ഇതുവഴിയണ് പോകുന്നത്. മഴക്കാലമായതോടെ റോഡ് തോടിനു സമാനമായ അവസ്ഥയിലാണ്. വാഹനങ്ങള്‍ ഓടുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ചെളിവെള്ളം തെറിച്ചുവീഴുന്നതു മൂലം വ്യാപാരികള്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയുമായിട്ടില്ല. ചെളിക്കുളമായ അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തിര നടപടി വേണമെന്നതാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും
ആവശ്യം.