Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളപായല്‍ മൂലം മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍
20/09/2017

വൈക്കം: പാടശേഖരങ്ങളില്‍ നിന്നും മറ്റു കൃഷിയിടങ്ങളില്‍ നിന്നും വേമ്പനാട്ടുകായലിലേക്ക് തള്ളി വിടുന്ന പോളപായല്‍ മൂലം ആയിരക്കണക്കായ മത്സ്യതൊഴിലാളികള്‍ക്ക് തൊഴിലെടുക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. ഊന്നിവല, ചീനവല, ഒഴുക്കുവല, കക്കാവാരല്‍ എന്നീ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. കുമരകം, ചീപ്പുങ്കല്‍, വെച്ചൂര്‍, തലയാഴം, ടി വി പുരം, വൈക്കം, നേരേകടവ്, മറവന്‍ന്തുരുത്ത്, ചെമ്പ് തുടങ്ങിയ തീരപ്രദേശങ്ങള്‍ പായല്‍ നിറഞ്ഞു കിടക്കുന്നതുമൂലം തൊഴിലാളികള്‍ക്ക് വഞ്ചിയിറക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി ഊന്നിവലകളും, ചീനവലകളും ഒഴുക്കുവലകളും നഷ്ടപ്പെട്ടിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം കൊടുക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളിഫെഡറേഷന്‍ (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി ഡി ബാബു, പ്രസിഡന്റ് കെ എസ് രത്‌നാകരന്‍ എന്നിവര്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.