Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ഷകര്‍ ആശങ്കയില്‍
20/09/2017
വെച്ചൂര്‍, അരികുപുറം പാടശേഖരങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായ കൊയ്ത്തുപ്രായമായ നെല്‍കൃഷി.

വൈക്കം: അപ്പര്‍ കുട്ടനാടന്‍ മേഖലയായ വെച്ചൂര്‍ പഞ്ചായത്തിലെ കര്‍ഷകരാണ് ശക്തമായ മഴ വന്നതോടെ ആശങ്കയിലായിരിക്കുന്നത്. അരികുപുറം, വലിയവെളിച്ചം, അച്ചിനകം, തുടങ്ങി മുന്നൂറോളം ഏക്കറിലെ നെല്‍കൃഷി വിളവെടുപ്പിന് രണ്ടാഴ്ച ഉള്ളപ്പോഴാണ് അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയത്. ഇതോടെ നെല്ല് വെള്ളത്തിനടിയിലായി. വിതച്ച് 120 ദിവസം കഴിഞ്ഞ നെല്ല് രണ്ടാഴ്ചയ്ക്കകം വിളവെടുക്കാന്‍ തക്ക പ്രായത്തില്‍ നില്‍ക്കുന്നത്. 160 ല്‍പരം കൃഷിക്കാര്‍ അരികുപുറം, വലിയ വെളിച്ചം പാടശേഖരങ്ങളില്‍ കൃഷി ഇറക്കിയിട്ടുണ്ട്. ഏക്കറിന് 30,000 രൂപയോളം കൃഷിക്കുവേണ്ടി ചെലവായ പാടശേഖരങ്ങളാണ് ഇവയെല്ലാം. ബാങ്ക് വായ്പയും പലിശയ്ക്കു പണം വാങ്ങിയുമാണ് സാധാരണക്കാരായ കര്‍ഷകര്‍ ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്. കാറ്റും മഴയും തുടര്‍ന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഈ കൃഷി വെള്ളത്തിനടിയില്‍ ആകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ബന്ധപ്പെട്ട കൃഷി അധികാരികള്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നതണ്് കര്‍ഷകരുടെ ആവശ്യം.