Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകസാക്ഷരതാ ദിനാചരണം നടത്തി
20/09/2017

വൈക്കം: ലോകസാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം പരിസ്ഥിതി പഠനറിപ്പോര്‍ട്ട് പ്രകാശനം, അക്ഷരദീപം തെളിയിക്കല്‍, പരിസ്ഥിതി സെമിനാര്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ വി അനൂപ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ഷേര്‍ലി ജയപ്രകാശ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വത്സല, ഗിരിജാ വല്ലഭന്‍, പ്രസന്ന സോമന്‍, എ ഡി എസ് ചെയര്‍പേഴ്‌സണ്‍ സരസ്വതിയമ്മ, ലേഖാ അശോക്, പ്രേരക് എസ് ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.