Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം നടത്തി.
20/09/2017

വൈക്കം: ഗുരുധര്‍മ്മ പ്രചാരണസഭ പട്ടശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളകൗമുദി സ്ഥാപക പത്രാധിപരും എസ് എന്‍ ഡി പി യോഗം പ്രസിഡന്റും, ഗുരുധര്‍മ്മ പ്രചാരകനുമായിരുന്ന പത്മഭൂഷണ്‍ കെ സുകുമാരന്റെ 36-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. സമ്മേളനം ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സഭാ മണ്ഡലം പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. സഭാ രക്ഷാധികാരി ഡോ. കെ വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ അനിയമ്മ അശോകന്‍, രാധാ വാസവന്‍, ടി വി രാജീവന്‍, കെ എസ് മോഹന്‍ദാസ്, മഹിളാമണി, ശാന്ത മോഹനന്‍, കെ എന്‍ അജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.