Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൂര്‍ പ്രൊമോട്ടര്‍മാര്‍ വൈക്കം സന്ദര്‍ശിച്ചു.
19/09/2017
വൈക്കം സന്ദര്‍ശിക്കാന്‍ എത്തിയ സ്വദേശികളും വിദേശികളുമായ ടൂര്‍ പ്രൊമോട്ടര്‍മാരെ ബോട്ടു ജെട്ടിയില്‍ സി.കെ ആശ എം.എല്‍.എ സ്വീകരിക്കുന്നു.

വൈക്കം: സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി നൂറോളം ടൂര്‍ പ്രൊമോട്ടര്‍മാര്‍ വൈക്കം സന്ദര്‍ശിച്ചു. വൈക്കം മഹാദേവക്ഷേത്രം, ചെമ്പ്-മറവന്തുരുത്ത് പഞ്ചായത്തുകളിലെ കക്കാ സംസ്‌ക്കരണം, തഴപ്പായ നിര്‍മ്മാണം, കള്ള് ചെത്ത് എന്നിവയും വൈക്കത്തെ മറ്റ് പ്രധാന ടൂറിസം കേന്ദ്രങ്ങളും സംഘം സന്ദര്‍ശിച്ചു. വൈക്കം പഴയ ബോട്ടുജെട്ടിയില്‍ വന്നിറങ്ങിയ സംഘത്തെ എം.എല്‍.എ സി കെ ആശ, ഉത്തരവാദ ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ സംഘത്തിന്റെ സന്ദര്‍ശനം വൈക്കത്തിന്റെ ടൂറിസം സാധ്യതകളെ വളരെയധികം സഹായിക്കുമെന്നും ഇത് സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപന പ്രസിഡന്റുമാരുടെയും മറ്റ് അംഗങ്ങളുടെയും യോഗം വിളിച്ചുകൂട്ടി തീരുമാനിക്കുമെന്നും എം.എല്‍.എ പറഞ്ഞു.