Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം കല്ലുപുര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
19/09/2017

വൈക്കം: തോട്ടകം കല്ലുപുര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഗുരുധര്‍മ്മപ്രചാരണ സഭ തോട്ടകം യൂണിറ്റിന്റെ യോഗം ആവശ്യപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ക്കു പോലും സഞ്ചരിക്കാനാവാത്ത അവസ്ഥയാണ് റോഡിനിപ്പോള്‍ ഉള്ളത്. അപ്പര്‍കുട്ടനാടിന്റെ സമഗ്രവികസനത്തിനുതകുന്ന ഈ റോഡിന്റെ വികസനത്തിന് ഇരുപതുകോടി രൂപയൂടെ പ്രഖ്യാപനമുണ്ടായിട്ടും നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടില്ല. യൂണിറ്റ് പ്രസിഡന്റ് കെ.വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സഭ മണ്ഡലം പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പ്രറ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ഡോ. വിശ്വംഭരന്‍, മണ്ഡലം സെക്രട്ടറി കെ.എസ് മോഹന്‍ദാസ്, യൂണിറ്റ് സെക്രട്ടറി വിജയന്‍ കളമ്പാട്ടുശ്ശേരി, കെ.നന്ദകുമാര്‍, രാമകൃഷ്ണന്‍, ബി.മുരളീധരന്‍, പി.എ പുരുഷോത്തമന്‍, മോഹനന്‍, വി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.