Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.വൈ.എഫ് നടത്തിവരുന്ന സമരം തുടരുന്നു.
09/01/2016

താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ കുറവ് അടിയന്തിരമായി നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിവരുന്ന സമരം തുടരുന്നു. 19-ാം ദിവസത്തിലേക്ക് കടന്ന സമരത്തിന്റെ പ്രചരണാര്‍ത്ഥം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ വാഹനജാഥ സംഘടിപ്പിച്ചു. കല്ലറ കുരിശുപള്ളിക്കുസമീപത്തുനിന്നും ആരംഭിച്ച ജാഥ നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സഞ്ചരിച്ച് വൈക്കം ടൗണില്‍ സമാപിച്ചു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജാഥ നടത്തിയത്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ്, മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു, എം.പി സാനു, അര്‍ജുന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. നിരാഹാര സമരം സി.പി.ഐ മണ്ഡലം എക്‌സി. അംഗം അഡ്വ. കെ.പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ജി രഞ്ജിത്ത്, അരുണ്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.