Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തും
19/09/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (20ന്) സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തും. രാവിലെ 9ന് മറവന്‍തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചു നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.അലക്‌സ് തോമസ് സ്വാഗതമാശംസിക്കും. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ.ബി രമ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളായ കെ.എസ് വേണുഗോപാല്‍, അഡ്വ.കൃഷ്ണകുമാര്‍, മല്ലിക, ഗ്രാമപഞ്ചായത്തുമെമ്പര്‍മാരായ ലീന ഡി നായര്‍, സ്മിത മനോജ്, രാദേവി മനോഹരന്‍, പി.വി പ്രസാദ്, സുഷമ സന്തോഷ്, വി.ബി കനകമ്മ, ബിന്ദു സുനില്‍, റ്റി.കറുത്തകുഞ്ഞ്, ബിന്ദു പ്രദീപ്, പി.ആര്‍ ശരത് കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മീര എന്‍ മേനോന്‍ തുടങ്ങിയവര്‍ സംസാരിക്കും.