Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും
19/09/2017

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ 11-ാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും 30 വരെ നടക്കും. ഇന്നലെ (19ന്) നടന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം ബ്രഹ്മശ്രീ മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടക്കുന്ന ദേവീഭാഗവത മഹാത്മ്യ പാരായണത്തിനും പ്രഭാഷണത്തിനും ബ്രഹ്മശ്രീ ഇഞ്ചിയൂര്‍ ഹരി നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

വൈക്കം: കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് നാളെ (21ന്)തുടക്കമാവും 30 വരെ നടക്കുന്ന ആഘോഷ പരിപാടിയില്‍ വിശേഷാല്‍ പൂജകള്‍, സംഗീതാരാധന, ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഗ്രന്ഥകാരനും സഞ്ചാരസാഹിത്യകാരനുമായ കെ.ബി പ്രസന്നകുമാര്‍ നേതൃത്വം നല്‍കും. ക്ഷേത്രത്തിലെ വിദ്യാരംഭചടങ്ങുകള്‍ വിജയദശമി നാളില്‍ രാവിലെ 9 മണിക്കാരംഭിക്കും.

വൈക്കം: അയ്യര്‍കുളങ്ങരദേവീ ക്ഷേത്രത്തിലെ (കുന്തി അമ്പലം) 15-ാമത് ദേവീ ഭാഗവത നവാഹയജ്ഞത്തിനും നവരാത്രി ആഘോഷത്തിനും നാളെ (21ന്) തുടക്കമാവും. ആഘോഷപരിപാടികളുടെ ഭാഗമായി വിശേഷാല്‍ പൂജകള്‍, പാഠകം, പ്രഭാഷണങ്ങള്‍, ഭജന, സോപാനസംഗീതം, പ്രസാദഊട്ട്, പൂജവയ്പ്, വിദ്യാരംഭം, ഭക്തിഗാനമേള, മറ്റ് കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. ഇന്ന് വൈകിട്ട് 7ന് ദീപാരാധനയ്ക്കുശേഷം ദേവീഭാഗവത നവാഹയയജ്ഞത്തിന് ബ്രഹ്മശ്രീ സുധീര്‍ ചൈതന്യ ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് കലാമണ്ഡപത്തില്‍ ഭദ്രദീപ പ്രകാശനം ബാലുശ്ശേരി കൃഷ്ണദാസ് നിര്‍വ്വഹിക്കും. ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണം കലവൂര്‍ വെങ്കിട്ടരാമനുണ്ണി നടത്തും. പൊങ്കാല മഹോത്സവം ഡിസംബര്‍ 30ന് നടക്കും.