Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാസമാധി ദിനം ആചരിക്കും
19/09/2017

വൈക്കം: വൈക്കം എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് മഹാസമാധി ദിനം ടൗണ്‍ ഗുരുമന്ദിരത്തില്‍ ആചരിക്കും. നാളെ (21ന്) രാവിലെ 10ന് എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ സമാധിദീപം തെളിയിക്കും. യോഗം കൗണ്‍സിലര്‍ പി.റ്റി മന്മഥന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഗുരുപൂജ, ജപയജ്ഞം, ഉപവാസം, വിവിധശാഖാ യോഗങ്ങളില്‍ നിന്ന് ശാന്തിയാത്ര, സമൂഹസദ്യ, മഹാസമാധി പൂജ, സമൂഹ പ്രാര്‍ത്ഥന, ഭജന, വൈകിട്ട് 7ന് ദീപാരാധന, ദീപകാഴ്ച, പായസവിതരണം എന്നിവ നടക്കും. യൂണിയന്റെ കീഴിലുള്ള 54 ശാഖകളിലും മഹാസമാധി ദിനാചരണ ചടങ്ങുകള്‍ നടക്കും.