Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാര്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുനിറഞ്ഞു
19/09/2017
മൂവാറ്റുപുഴയാറിലൂടെ ഒഴുകുന്ന പ്ലാസ്റ്റിക് കുപ്പികള്‍.

വൈക്കം: ശക്തമായ മഴ പെയ്‌തൊഴിഞ്ഞതോടെ മൂവാറ്റുപുഴയാര്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടു നിറഞ്ഞു. മലയോര മേഖലയിലും നാട്ടിന്‍പുറങ്ങളിലും കഴിഞ്ഞ രണ്ടുദിവസമായി പെയ്ത ശക്തമായ മഴയിലും ഉരുള്‍ പൊട്ടലിലും വന്ന കിഴക്കന്‍ വെള്ളത്തില്‍ എത്തിയതാണ് ഈ പ്ലാസ്റ്റിക് കുപ്പികള്‍. കായലിലും മാലിന്യമാകുന്ന ഈ കുപ്പികള്‍ കയറില്‍ കെട്ടിയതുപോലെ നിരനിരയായാണ് ഒഴുകിപ്പോയ്‌ക്കൊണ്ടിരിക്കുന്നത്. മൂവാറ്റുപുഴയാറ്റില്‍ നിന്നും ഈ പ്ലാസ്റ്റിക് കുപ്പികള്‍ വേമ്പനാട്ടു കായലിലാണ് പതിക്കുന്നത്. പണ്ടേ മാലിന്യ വാഹിനിയായ വേമ്പനാട്ടു കായലില്‍ ഈ പ്ലാസ്റ്റിക് കുപ്പികള്‍ കൂടി ഒഴുകിയെത്തുന്നതോടെ കായല്‍ ഒന്നുകൂടി മലിനമായിത്തീരുന്ന അവസ്ഥയാണ്. വേമ്പനാട്ടു കായല്‍ ശുചീകരണത്തിനുവേണ്ടി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മഴക്കാലത്ത് ഒഴുകിയെത്തുന്ന ഈ കുപ്പികള്‍ കൂടി ചേര്‍ന്നിരിക്കുന്നത്.