Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണം
18/09/2017

വൈക്കം: ആറാട്ടുകുളങ്ങര-ചാലപ്പറമ്പ് റോഡില്‍ ചീരംകുന്നം പുറം ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് ബെറിയല്‍ ഗ്രൗണ്ട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് അക്ഷയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മഴപെയ്താല്‍ ഈ റോഡ് വെള്ളത്തിനടിയിലാവും. ഇത് മൂലം യാത്രക്കാര്‍ക്കും സമീപത്തുള്ള അംഗനവാടിയില്‍ പോകുന്ന കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ ഈ റോഡിന് ഓട നിര്‍മ്മിച്ച് മെയിന്‍ റോഡിലെ ഓടയിലേക്ക് ചേര്‍പ്പിക്കുകയാണ് ഏക മാര്‍ഗ്ഗം. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, പി ഡബ്ല്യൂ ഡി എഞ്ചിനിയര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി സോമന്‍പിള്ള പറഞ്ഞു.